ഗവര്‍ണര്‍ക്ക് മറുപടി നല്‍കും: വിഎസ്

പാലക്കാട് കോച്ച് ഫാക്ടറിയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം പട്ടത്ത് പി.എസ്.ശ്രീനിവാസന്‍ സ്മാരകത്തിന് സര്‍ക്കാര്‍ 20 സെന്റ് ഭൂമി പാട്ടത്തിന് നല്‍കും.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിലെ പരാതികള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിയ്ക്കാനും യോഗത്തില്‍ ധാരണായി.
നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണറുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രസംഗം മുഖ്യമന്ത്രി അംഗീകരിച്ചാല്‍ അത് മന്ത്രിസഭയുടെ അംഗീകാരമായി കണക്കാക്കാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സസ്‌പെന്‍ഷനിലായ തച്ചങ്കരി കോടതിയെ സമീപച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിന് കോടതിയിലെ കാര്യം കോടതിയില്‍ തീരുമാനിക്കട്ടെയെന്നായിരുന്നു വിഎസിന്റെ മറുപടി. 27ന് ഇടതുപക്ഷം ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ ഹര്‍ത്താലിനോട് ജനങ്ങള്‍ക്ക് അനുകൂല നിലപാടാണെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications