ലാവലിന്‍ :ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല

നിയമവിരുദ്ധമായ കരാറിലൂടെ കനേഡിയന്‍ കമ്പനിയായ ലാവലിന് എണ്‍പത് കോടിയലധികം രൂപ സമ്പാദിക്കാന്‍ വഴിയൊരുക്കിയെന്നാണ് കേസ്. കമ്പനിയില്‍ നിന്ന് പണം വാങ്ങി എന്നതല്ല.
ലാവലിന്‍ കമ്പനിയില്‍നിന്ന് പിണറായി വിജയന്‍ പണം പറ്റിയതിന് തെളിവില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. എന്നാലിത് ആര്‍ക്കെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കുന്നതല്ല.
പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പരിശോധിക്കാന്‍ സി.ബി.ഐയ്ക്ക് തുറന്ന മനസാണുള്ളത്. കേസില്‍ സിബിഐയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. കോടതി അനുവദിക്കുകയാണെങ്കില്‍ കൂടുതല്‍ അന്വേഷണം ആകാമെന്നും സിബിഐ വ്യക്തമാക്കി.
ലാവലിന്‍ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വെള്ളിയാഴ്ച വിധി പ്രസ്താവിക്കും.












Click it and Unblock the Notifications