പിണറായി പണം കൈപ്പറ്റിയിട്ടുണ്ട്:പിസി ജോര്‍ജ്
കോട്ടയം: ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ േപണം കൈപ്പറ്റയിട്ടില്ലെന്ന് സിബിഐ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. രണ്ടുകോടിരൂപ പണമായി കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന ദിലീപ് രാഹുലനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ദീപക് കുമാര്‍ എന്നയാള്‍ ഇതു സംബന്ധിച്ചു ചെന്നൈയിലെ സിബിഐ എസ്പിക്കു മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ് ആരോപണം ഉന്നയിച്ചത്.
ദീലീപ് രാഹുലന്‍, ദുബായിലെ ബിസിനസ് സംരംഭത്തില്‍ ഇയാളുടെ പങ്കാളികളായ ബീന, അവരുടെ അമ്മ, നാസര്‍, ദീപക് കുമാര്‍ എന്നിവരുടെ പേരിലുള്ള എന്‍ആര്‍ഐ അക്കൌണ്ടിലെ രണ്ടുകോടി രൂപ കൊച്ചിയിലെ വിവിധ ബാങ്കുകളില്‍നിന്നു പിന്‍വലിച്ച് കണ്ണൂര്‍ കൈത്തറി ഗസ്റ്റ് ഹൌസില്‍വച്ചു പിണറായി വിജയനു കൈമാറിയെന്നാണു സിബിഐക്കു കിട്ടിയിട്ടുള്ള മൊഴി.
ഇവരില്‍ ബീനയും രാഹുലനും നാസറും ഒരേ കോളജില്‍ ഒരുമിച്ചു പഠിച്ചവരാണ്. പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്താണ് ഈ ഇടപാടു നടന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications