യുവതിയെ മാനഭംഗപ്പെടുത്തി നഗ്നചിത്രമെടുത്തു
കടുത്തുരുത്തി: വീട്ടമ്മയെ മാനഭംഗപ്പെടുത്തി നഗ്നചിത്രങ്ങളെടുത്ത് ഭീഷണി. കടുത്തുരുത്തി സ്വദേശിയായ 36കാരിയാണ് മാനഭംഗത്തിനിരയായത്.
സിഡിക്കടയില്‍ വാടകയ്‌ക്കെടുത്ത സിഡി തിരകെ നല്‍കാന്‍ ചെന്നപ്പോഴാണ് യുവാവ് ഇവരെ മാനഭംഗപ്പെടുത്തുകയും നഗ്നചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി കാര്യം പുറത്തുപറഞ്ഞാല്‍ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് പ്രദീഷ്(26)നെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ആദ്യം ചിത്രങ്ങള്‍ പരക്കുന്നത് പേടിച്ച് യുവതി കാര്യം മറച്ചുവച്ചു. പിന്നീട് ഒരു കുടുംബസുഹൃത്തിനെ അറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനൊപ്പം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പുറത്തായകാര്യം അറിഞ്ഞ യുവാവ് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
ചിത്രം പകര്‍ത്തിയ മൊബൈല്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ഡിലിറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications