വാടകവീട്ടില്‍ പെണ്‍വാണിഭം; 7പേര്‍ പിടിയില്‍
കൊച്ചി: ഇടപ്പള്ളിയില്‍ വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ ഏഴുപേരെ കൊച്ചി സിറ്റി ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.
ഇടപ്പള്ളി മണിമല റോഡില്‍ ഉദയമ്പത്ത് ലൈനിലെ വാടകവീട് കേന്ദ്രീകരിച്ച് മൂന്നുമാസമായി സംഘം ഇടപാടുകള്‍ നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വാണിഭകേന്ദ്രം നടത്തിപ്പുകാരന്‍ മണമ്മല്‍ നെല്ലിപ്പറമ്പില്‍ റെയ്‌നോള്‍ഡ് ജോര്‍ജ് (37), വീട്ടിലേക്ക് ഇടപാടുകാരെ എത്തിച്ചിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി നജീബ് (34), അനാശാസ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി റാണി (28), ചേര്‍ത്തല സ്വദേശി അജിത (20), പാല സ്വദേശി അമ്പിളി (24), ചവറ സ്വദേശി രാജി (36), ധെനേഷ് (26) എന്നിവരാണ് പിടിയിലായത്.
ഇതിന്റെ നടത്തിപ്പുകാരനായ റെയ്‌നോള്‍ഡിനെ മുമ്പ് പലവട്ടം പെണ്‍വാണിഭത്തിന് പിടിച്ചിട്ടുണ്ട്.
ഫോണില്‍ കച്ചവടം ഉറപ്പിച്ചശേഷം തന്റെ കാറില്‍ ഇടപാടുകാരെ അനാശാസ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു റെയ്‌നോള്‍ഡ് ചെയ്തിരുന്നത്.
മണിക്കൂര്‍ നിരക്കില്‍ ഇടപാടുകാരില്‍ നിന്നും ഇയാള്‍ പതിനായിരം മുതല്‍ 25000 രൂപ വരെ ഈടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വിദേശികളായ യുവതികളെയും ഇയാള്‍ കച്ചവടത്തിന് ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്.
കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം തഴച്ചുവളരുന്നതായി തുടരെത്തുടരെ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ഷാഡോ പോലീസ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications