കേരളത്തില്‍ റെയില്‍ ഗതാഗതം താറുമാറായി

ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി പുനസ്ഥാപിയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ്, ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് എറണാകുളം-ബാംഗ്ലൂര്‍ എക്‌സ്പ്രസ് എന്നീ തീവണ്ടികളുടെ സര്‍വീസുകള്‍ റദ്ദാക്കി.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് തൃശൂരിനും ഇരിങ്ങാലക്കുടയ്ക്കുമിടയിലുള്ള പുതുക്കാട് വെച്ച് ചരക്ക് തീവണ്ടി പാളം തെറ്റിയത്. ചാലക്കുടിയിലെ എഫ്‌സിഐ ഗോഡൗണിലേക്ക് അരിയും ഗോതമ്പും കയറ്റിപ്പോയ ചരക്കു തീവണ്ടിയാണ് പാളം തെറ്റിയത്. 250 മീറ്ററോളം പാളം തകര്‍ന്നിട്ടുണ്ട്. അപകട കാരണം എന്താണെന്ന്് വ്യക്തമല്ലെന്ന് റയില്‍വെ അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച ഉച്ചയാകുമ്പോഴേയ്ക്കും തീവണ്ടി ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications