മുന്‍കാമുകിയുടെ കൃഷ്ണമണികള്‍ ചൂഴ്‌ന്നെടുത്തു
ലണ്ടന്‍: വൈരാഗ്യം മൂത്ത മുന്‍കാമുകന്‍ മുപ്പത്തിയഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്തി കൃഷ്ണമണികള്‍ ചൂഴ്‌ന്നെടുത്തു. ബ്രിട്ടീഷുകാരിയായ കാത്തി കുള്ളെന്‍ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തില്‍ കത്തികൊണ്ടുള്ള 130 കുത്തുകളേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ഹോസ്്പിറ്റലിലെ നഴ്‌സായിരുന്നു കാത്തി. ഇറാന്‍ സ്വദേശിയായ ഇമാന്‍ ഖയിഫലിപൗര്‍ ആണ് കൊല നടത്തിയത്. തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 3000 പൗണ്ട് മോഷ്ടിച്ച ഇമാനെതിരെ കാത്തി പരാതി നല്‍കയിരുന്നുവത്രേ.
ഇതില്‍ കോപിഷ്ടനായ ഇമാന്‍ കത്തികൊണ്ട് ഇവരുടെ കഴുത്തിലും മുഖത്തും കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊലനടത്തിയശേഷം ഇയാള്‍ കാത്തിയുടെ വലതുകണ്ണിന്റെ കൃഷ്ണമണി ചൂഴ്‌ന്നെടുക്കുകയായിരുന്നു. ഇതുകൂടാതെ അവരുടെ വലതുകൈ അറുത്തുമാറ്റാനും ഇയാള്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
താന്‍ ചെയ്ത കുറ്റങ്ങളെല്ലാം ഇയാള്‍ കോടതിയില്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രകാരം കുറഞ്ഞത് 23 വര്‍ഷം തടവ് അനുഭവിക്കണമെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഉത്തരവിട്ടു.
2008ലാണ് കാത്തിയും ഇമാനും പ്രണയത്തിലാകുന്നത്. തന്റെ അക്കൗണ്ടില്‍ നിന്നും ഇമാന്‍ പണം മോഷ്ടിക്കുന്നുണ്ടെന്ന് കണ്ടതോടെ കാത്തി ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഈ സംഭവം കാത്തി പൊലീസിനെ അറിയിക്കുകയും ചെയ്തു.
പിന്നീട് തുക തവണകളായി തിരിച്ചുനല്‍കാമെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നുവത്രേ. 2009 ഒക്ടോബറില്‍ ബാക്കിയുണ്ടായിരുന്ന തുക നല്‍കാനെന്ന പേരില്‍ ഇയാള്‍ കാത്തിയുടെ വീട്ടില്‍ എത്തി. അവിടെവച്ചായിരുന്നു കൊലനടത്തിയത്.












Click it and Unblock the Notifications