സാനിയയ്ക്കും ഷോയിബിനും എതിരെ അന്വേഷണം

ഹൈദരാബാദ് പൊലീസ് പിടിച്ചെടുത്ത ഷോയിബിന്റെ പാസ്‌പോര്‍ട്ട് തിരികെക്കിട്ടുന്നതോടെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് നവദമ്പതികള്‍ക്ക് മുമ്പില്‍ പുതിയ പ്രശ്‌നം വന്നുചേര്‍ന്നിരിക്കുന്നത്.
ഇവരുടെ വിവാഹവും അതുസംബന്ധിച്ച വിവാദവും ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയാണ് പുതിയ പ്രശ്‌നം. ഷോയിബിന്റെ ആദ്യഭാര്യ അയേഷ സിദ്ദിഘിയുമായുള്ള വിവാഹമോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒരു മുസ്ലീം സംഘടനയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഷോയിബ്, സാനിയ, അയേഷ എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് സംഘടന പരാതി നല്‍കിയിരിക്കുന്നത്. ഹര്‍ജിയിന്മേല്‍ അന്വേഷണം നടത്താന്‍ പ്രാദേശിക കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
മൂന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് മെയ് 26ന് റിപ്പോര്‍ടട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.












Click it and Unblock the Notifications