നൈറ്റ് റൈഡേഴ്‌സ് കണക്കില്‍ കൃത്രിമം കാണിച്ചു

ബുധനാഴ്ച ഉച്ചയോടെയാണ് ഈഡന്‍ ഗാര്‍ഡന്‍സിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഫീസില്‍ അധികൃതര്‍ പരിശോധന നടത്തിയത്.
നൈറ്റ് റൈഡേഴ്‌സിന്റെ മാതൃസ്ഥാപനവും, ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഓഫീസിലും റെയ്ഡ് നടന്നിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് റെയ്ഡ് അവസാനിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ആദായനികുതി വകുപ്പ് നടത്തിവന്ന റെയ്ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചേക്കുമെന്ന് അറിയുന്നു.
അതേസമയം മുംബൈ ഇന്ത്യന്‍സും, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സും തങ്ങളുടെ ഓഹരി വിവരങ്ങള്‍ ബുധനാഴ്ച പരസ്യമാക്കിയിരുന്നു.
കൊച്ചി ഐപിഎല്‍ ടീം സ്വന്തമാക്കിയ റോണ്‍ഡിവൂ സ്‌പോര്‍ട്‌സ്, പൂനെ സഹാറ ഗ്രൂപ്പ്, മുംബൈ് ഇന്ത്യന്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍, ഡെക്കാന്‍ ചാര്‍ജ്ജേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളാണ് ആദായനികുതി വകുപ്പിന്റെ പരിശോധന പട്ടികയിലുള്ളത്.












Click it and Unblock the Notifications