കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂര്‍ പാര്‍ട്ടിയുടെ സ്വത്തെന്ന് രാഹുല്‍

  • By Super
Google Oneindia Malayalam News

Rahul Gandhi
ദില്ലി: ഐപിഎല്‍ വിവാദത്തില്‍ അകപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച ശശി തരൂര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച സമയം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ പല മുതിര്‍ന്ന നേതാക്കളുടെയും കണ്ണിലെ കരടായിരുന്നു.

ഇപ്പോള്‍ വിവാദത്തിലകപ്പെട്ട് അദ്ദേഹം രാജിവച്ചതില്‍ സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം ഒട്ടും കുറവല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരിചയക്കുറവും, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതെ നേടിയ മന്ത്രിപദവുമെല്ലാമാണ് ഉത്തരേന്ത്യന്‍ നേതാക്കള്‍ക്ക് തരൂരിനെ അനഭിമതനാക്കിയത്.

എന്നാല്‍ എഐസിസി രാഹുല്‍ ഗാന്ധി ശശി തരൂരിനെ പാര്‍ട്ടിയുടെ ഒരു സമ്പത്തായിത്തന്നെയാണ് കാണുന്നത്. വിവാദത്തികപ്പെടുകുയും രാജിവയ്ക്കുകയും ചെയ്‌തെങ്കിലും കോണ്‍ഗ്രസിന്റെ ഭാവിയില്‍ തരൂരിന് നല്ല റോള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തന്നെയാണ് രാഹുലിന്റെ വിശ്വാസമത്രേ.

രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐപിഎല്‍ വിവാദത്തിന്റെ പേരില്‍ തരൂരിനെ എഴുതിത്തള്ളാന്‍ എന്തായാലും രാഹുല്‍ തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ തരൂരിനെ സംഘടനാ പദവികളില്‍ ഏതിലെങ്കിലും അവരോധിക്കാനാണ് രാഹുലിന്റെ തീരുമാനമെന്ന് സൂചനയുണ്ട്.

തരൂരിലെ രാഷ്ട്രീയക്കാരനിലേറെ രാഹുലിന് പ്രിയം അദ്ദേഹത്തിലെ നയതന്ത്രജ്ഞനെയാണത്രേ. വിവാദത്തില്‍ തരൂരിന്റെ കൈകള്‍ ശുദ്ധമായിരുന്നുവെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടില്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ട റോള്‍ തന്നെ ലഭിക്കുമെന്ന കര്യത്തില്‍ സംശയമില്ല.

തരൂരിന്റെ രാജിസംബന്ധിച്ച് രാഹുല്‍ ഇതേവരെ പരസ്യപ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X