കോള്‍ സെന്റര്‍ ടോയ്‌ലറ്റില്‍ ഒളിക്യാമറ
ദില്ലി: കോള്‍ സെന്ററില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളി ക്യാമറ കണ്ടെത്തി. സംഭവത്തിനു പിന്നില്‍ കമ്പനിയിലെ അസിസ്റ്റന്റാണെന്നു മാനേജ്‌മെന്റ് വെളിപ്പെടുത്തുകയും ചെയ്തു.
മധ്യ ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ കോള്‍ സെന്ററില്‍ നാലു ദിവസങ്ങള്‍ക്കു മുന്‍പാണു സംഭവം നടന്നത്.
മൂത്രപ്പുരയിലെ എയര്‍ ഫ്രഷ്‌നറിന്റെ പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ക്യാമറ. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ജീവനക്കാരികള്‍ തന്നെയാണ് ഫ്രഷ്‌നറിന്റെ പായ്ക്കറ്റില്‍ നിന്നും എന്തോ തിളങ്ങുന്നതായി തോന്നി പരിശോധന നടത്തിയത്. ക്യാമറ പരിശോധിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരാണെന്നറിയാതെ ജോലി ചെയ്യില്ലെന്ന് ജീവനക്കാര്‍ വാശിപിടിച്ചതിനെത്തുടര്‍ന്നാണ് മാനേജ്‌മെന്റ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ തങ്ങളെകാണിക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് ആദ്യം പരിഗണിച്ചില്ലെന്നും നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ ചില ദൃശ്യങ്ങള്‍ മാത്രം കാണിച്ച് ബാക്കിയുള്ളവ മറച്ചുവയ്ക്കുകയാണുണ്ടായതെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്.












Click it and Unblock the Notifications