കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്ദി പറഞ്ഞ് തരൂര്‍ വീണ്ടും ട്വിറ്ററില്‍

  • By Super
Google Oneindia Malayalam News

Shashi Tharoor
ദില്ലി: ഐപിഎല്‍ വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ശശി തരൂര്‍ നിശബ്ദത വെടിഞ്ഞ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം തരൂര്‍ ട്വിറ്ററിലൂടെ വീണ്ടും നന്ദി പറഞ്ഞിരിക്കുകയാണ്.

ഐപിഎല്‍ വിവാദം കത്തിപ്പടരുന്നതിനിടെ കഴിഞ്ഞ 16നാണ് അദ്ദേഹം ഒടുവില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ലോക്‌സഭയില്‍ നടത്തിയ വികാരനിര്‍ഭരമായ വിശദീകരണത്തിനുശേഷം ചൊവ്വാഴ്ച രാത്രിയാണ് തരൂര്‍ ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.

നിങ്ങളുടെ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി...ഈ വിചാരണക്കാലത്ത് എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്-എന്നിങ്ങനെയാണ് തരൂരിന്റെ ട്വീറ്റ്.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളവരില്‍ ഒരാളാണ് തരൂര്‍. 7,26,088 പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. ഐപിഎല്‍ വിവാദത്തില്‍ അദ്ദേഹത്തിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ച ലളിത് മോഡിയും അദ്ദേഹത്തെ പിന്തുടരുന്നവരുടെ കൂട്ടത്തിലുണ്ട്.

രാജിസമര്‍പ്പിച്ചശേഷം ആയിരങ്ങളാണ് ഓണ്‍ലൈനില്‍ ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തുന്നത്. സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങരുതെന്നും രാഷ്ട്രീയത്തില്‍ തുടരണമെന്നും ആവശ്യപ്പെട്ട് പന്ത്രണ്ടായിരത്തിലേറെ സന്ദേശങ്ങള്‍ ഇതിനകം തരൂരിന് പിന്തുണ നല്‍കാനായി മാത്രം തുടങ്ങിയ എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

തരൂരിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് നല്‍കാനുള്ള നിവേദനത്തില്‍ ഒപ്പുശേഖരണം വരെ ആരാധകര്‍ ഫേസ് ബുക്കില്‍ തുടങ്ങിയിരുന്നു. ഗള്‍ഫ് മേഖലകളില്‍നിന്നു മലയാളികളുടെ വന്‍പിന്തുണയും തരൂരിനുണ്ട്. തരൂരിന്റെ കസേര തെറിക്കാന്‍ കാരണക്കാരനായ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോഡിക്കെതിരെ നെറ്റില്‍ നല്ല ചീത്തവിളിയാണ് നടക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ മുന്‍സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ പേരില്‍ ഈ സൈറ്റില്‍ ഒരു സന്ദേശമുണ്ട്. തരൂരും രാഹുല്‍ഗാന്ധിയുമുള്‍പ്പെടുന്ന മികച്ച രാഷ്ട്രീയക്കാരെ പിന്തുണയ്ക്കണമെന്നാണ് അന്നന്‍ മുഴുവന്‍ ഇന്ത്യക്കാരോടും ആഹ്വാനം ചെയ്യുന്നത്. കോഫി അന്നന്‍ സെക്രട്ടറി ജനറലായിരുന്ന കാലത്ത് തരൂര്‍ അദ്ദേഹത്തിന്റെ കീഴില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പോലെ നവീന മാധ്യമം ഇത്രയേറെ ഉപയോഗിക്കുകയും അതിലൂടെ വന്‍ പിന്തുണ നേടുകയും ചെയ്ത രാഷ്ട്രീയക്കാരന്‍ ഒരു പക്ഷേ തരൂര്‍ തന്നെയായിരിക്കും. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ എന്ന സങ്കേതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയിലെ സാധാരണക്കാരിലേയ്‌ക്കെത്തിയതും തരൂരിന്റെ ട്വീറ്റുകള്‍ക്ക് വാര്‍ത്താപ്രാധാന്യം ലഭിച്ചപ്പോഴാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X