14കാരിയെ വിവാഹം ചെയ്ത 20കാരി അറസ്റ്റില്‍
ഗുവാഹത്തി: പതിനാലുകാരിയെ വിവാഹം ചെയ്തുവെന്ന കുറ്റത്തിന് ഇരുപതുകാരിയെ പോലീസ് അറസ്റ്റു ചെയ്തു. അസമിലെ രന്താലി ഗ്രാമത്തിലുള്ള രൂപ ബാനിയാണ്(20) ജിംമ്പി ഹസാരികയെന്ന പതിനാലുകാരിയെവിവാഹം ചെയ്യ്തയിന് പിടിയിലായത്.
ജിംമ്പിയെ കഴിഞ്ഞ മാസം മുതല്‍ കാണാനില്ല എന്ന് രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതിപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് രൂപയെ അറസ്റ്റ് ചെയ്തത്. ജിംമ്പിയെ പൊലീസ് മാതാപിതാക്കളോടൊപ്പം വിട്ടു. മാര്‍ച്ച് 3നാണ് ഇരുവരേയും കാണാതായത്.
തങ്ങള്‍ തേസ്പൂരില്‍ വച്ചാണ് വിവാഹിതരായതെന്നും സുപ്രീം കോടതിയുടെ നിയമമനുസരിച്ച് തങ്ങളുടെ വിവാഹം നിയമവിധേയമാണെന്ന് രണ്ട് പെണ്‍കുട്ടികളും പോലീസിനോടു പറഞ്ഞു. എന്നാല്‍ 14 വയസ്സ് വിവാഹപ്രായമല്ലെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications