40കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പുനെ: നാല്‍പതുകാരിയെ അയല്‍വാസിയായ യുവാവ് കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍പ്പറയുന്നു.
പരാതിയിന്മേല്‍ ചിഞ്ച്‌വാഡ പൊലീസ് ശിവാജി വാഗ്മോഡെ എന്ന 24കാരനെ അറസ്റ്റുചെയ്തു. സ്ത്രീയുടെ മകന് മദ്യപിച്ച് ബോധക്ഷയമുണ്ടായെന്നും വീട്ടിലേയ്ക്ക് കൊണ്ടുവരാന്‍ കൂടെച്ചെല്ലണമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണത്രേ ഇയാള്‍ അവരെ കാറില്‍ കയറ്റി കൊണ്ടുപോയത്.
സംശയമൊന്നും തോന്നാതിരുന്ന സ്ത്രീ ഇയാള്‍ക്കൊപ്പം പോയി. രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് വീട്ടിലെത്താത്തതിനെത്തുടര്‍ന്നാണ് താന്‍ തന്നെ മകനെ അന്വേഷിച്ച് പോയതെന്നാണ് സ്ത്രീ പറയുന്നത്.
യുവാവ് ആദ്യം അവരെ ഒരു ഹോട്ടലിനടുത്തുകൊണ്ടുപോയി അവിടെയായിരുന്നു മകന്‍ വീണുകിടന്നതെന്ന് പറഞ്ഞു. പിന്നീട് ഇയാള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ച ഇഷ്ടികക്കളത്തിലേയ്ക്ക് വണ്ടി കൊണ്ടുപോവുകയായിരുന്നു.
അവിടെവച്ച് ഇയാള്‍ സ്ത്രീയെ മാനഭംഗപ്പെടുത്തി. പിന്നീട് വീണ്ടും കാറില്‍ കയറ്റി വീട്ടില്‍ കൊണ്ടുവന്നു വിട്ടു. സംഭവം പൊലീസില്‍ അറിയിക്കരുതെന്ന് പറഞ്ഞ് സ്ത്രീയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ത്രീ സംഭവം ഭര്‍ത്താവിനെ അറിയിക്കുകയും പിറ്റേന്ന് ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പുനെയില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഒരു മാസത്തിനുള്ളില്‍ ഇവിടെനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആറാമത്തെ സംഭവമാണിത്.












Click it and Unblock the Notifications