ശശി തരൂര്‍ കോമാളിയാണെന്ന് അഴീക്കോട്

രാജിവച്ച വിദേശകാര്യ സഹമന്ത്രി ശശി തരൂരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് അഴീക്കോട് രംഗത്തെത്തിയിരിക്കുന്നത്.
തരൂര്‍ എന്ന നാടിന് മഹത്തായ പാരമ്പര്യമുണ്ടെന്നും എന്നാല്‍ കെപി കേശവമേനോന്‍ തുടങ്ങിയ മഹാരഥന്മാരുടെ ജന്മനാടായ തരൂര്‍ ഇപ്പോള്‍ അറിയപ്പെടുന്നത് കോമാളിയായ ശശി തരൂരിന്റെ പേരിലാണെന്നും അഴീക്കോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രാജിസംബന്ധിച്ച വിശദീരണ പ്രസ്താവന നടത്തുമ്പോള്‍ ഭാരതമെന്ന പേര്‍ കേട്ടാല്‍ എന്ന വള്ളത്തോള്‍ വരികള്‍ തരൂര്‍ ഉദ്ധരിച്ചിരുന്നു. ഇതാണ് അഴീക്കോടിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കോടികളുടെ ഐപിഎല്‍ അഴിമതിയില്‍പ്പെട്ട ശശി തരൂരിന് ദേശഭക്തി തുടിക്കുന്ന വള്ളത്തോളിന്റെ വരികള്‍ ചൊല്ലാന്‍ ഒരു അര്‍ഹതയുമില്ല. അഴിമതിയില്‍പ്പെട്ട് മന്ത്രിസ്ഥാനം പോയ ഒരാള്‍ ഈ വരികള്‍ ചൊല്ലിയത് മലയാളികള്‍ക്കു മുഴുവന്‍ അപമാനമാണ്.
തരൂരിന് വള്ളത്തോള്‍കവിതയുടെ അര്‍ഥമറിയില്ല. ഇയാളുടെ വാക്കും പേനയും പ്രശ്‌നമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. തരൂര്‍ എന്ന നാട് മഹാനായ കെ പി കേശവമേനോന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് കോമാളിയായ ഒരാളുടെ പേരില്‍ അറിയപ്പെടാനിടയാകുന്നത് നാടിന്റെ ദുര്‍ഗതിയാണ്- അഴീക്കോട് പറഞ്ഞു.












Click it and Unblock the Notifications