ടീഷര്‍ട്ടില്‍ അശ്ലീലം; വിദ്യാര്‍ഥിയ്ക്കെതിരെ കേസ്
ആലുവ: അശ്ലീല വാചകം എഴുതിയ ടീഷര്‍ട്ട് ധരിച്ച് എസ്.പി. ഓഫീസിലെത്തിയ വിദ്യാര്‍ഥി നിയമക്കുരിക്കിലായി.
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ട്ട്ടൈം ജോലിക്കായി പോലീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ആലുവ എസ്.പി ഓഫീസിലേക്ക് കളമശ്ശേരിയിലെ കോളേജില്‍ നിന്നെത്തിയ വിദ്യാര്‍ഥിയാണ് കുടുങ്ങിയത്.
വിദ്യാര്‍ഥിയ്ക്കെതിരെ പൊലീസ് പൊതുമര്യാദാ ലംഘനത്തിന് കേസ്സെടുത്തു. വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നു മാത്രമല്ല, വിമാനത്താവളത്തിലെ പാര്‍ട്ട്ടൈം ജോലിയും വിദ്യാര്‍ഥിക്ക് നഷ്ടമായി.
എസ്.പി ഓഫീസിലെത്തിയ വിദ്യാര്‍ഥിയുടെ ടീഷര്‍ട്ടിലെ അശ്ലീലം ആദ്യം വായിച്ചത് ഓഫീസിലെ വനിതാ പോലീസുകാരിയാണ്. ടീഷര്‍ട്ട് മാറ്റിയിട്ട് വരാന്‍ പോലീസുകാര്‍ പറഞ്ഞെങ്കിലും വിദ്യാര്‍ഥി അനുസരിച്ചില്ല.
വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി പിന്നീട് ചെന്നത് സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി എ. അനില്‍കുമാറിന്റെ അടുത്താണ്. സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാന്‍ തുടങ്ങുമ്പോഴാണ് ഒരു പോലീസുകാരന് ഡിവൈഎസ്പിയോട് വിദ്യാര്‍ഥിയുടെ ടീ ഷര്‍ട്ട് ശ്രദ്ധിക്കാന്‍ പറഞ്ഞത്. ഇതോടെ രക്ഷയില്ലെന്നായി.
ഷര്‍ട്ടില്‍ എഴുതിയ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം തനിക്കറിയില്ലെന്നായിരുന്നു വിദ്യര്‍ഥിയുടെ വിശദീകരണം. എന്നാല്‍, വിദ്യാര്‍ഥി ഇംഗ്ലീഷില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണെന്ന് പിന്നീട് വ്യക്തമായി. ഒടുവില്‍ അച്ഛനെയും അമ്മയെയും ഓഫീസില്‍ വിളിച്ചുവരുത്തി ടീഷര്‍ട്ടിലെ അശ്ലീലപദങ്ങള്‍ അവരെക്കൊണ്ട് വായിപ്പിച്ചശേഷം കേസ്സെടുത്താണ് പൊലീസ് വിദ്യാര്‍ഥിയെ വിട്ടയച്ചത്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications