ലീഡറുടെ പിന്തുണ തേടി ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം.
സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തല വിഭാഗവും വയലാര്‍ രവിയെ അനുകൂലിക്കുന്നവരും പഴയ ഐ ഗ്രൂപ്പ് നേതാക്കളും സംഘടിച്ചത് എ ഗ്രൂപ്പിന് വന്‍ തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കരുണാകര വിഭാഗത്തിന്റെ പിന്തുണ തേടുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശന ലക്ഷ്യമെന്നാണ് സൂചന.
സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ ഇരുപത്തിനാലിന് കരുണാകരന്റെ വസതിയില്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ യോഗം ചേരാനിരിക്കുകയാണ്. ഇതിനു മുന്നോടിയായിട്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കൂടിക്കാഴ്ച.












Click it and Unblock the Notifications