Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎസ്, ഐഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തച്ചങ്കരി

Thachankary
കൊച്ചി: വിദേശയാത്രാ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കണ്ണൂര്‍ റേഞ്ച് ഐജി ടോമിന്‍ ജെ. തച്ചങ്കരി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പുതിയ ഹര്‍ജി നല്‍കി.

ആറു മുതിര്‍ന്ന ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയിരുന്നതായി പുതിയ ഹര്‍ജിയില്‍ തച്ചങ്കരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തച്ചങ്കരി ആദ്യം സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച െ്രെടബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണ് ഇതിനിടെയാണ് പുതിയ ഹര്‍ജി നല്‍കിയത്..

സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുകയും സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്ത ആര്‍.ശ്രീലേഖ ഐപിഎസ്സിനെതിരെ നടപടിയെടുത്തില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2006ല്‍ ആര്‍.ശ്രീലേഖ കേരള കോഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റ് സൊസൈറ്റി എം.ഡി ആയിരിക്കെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തായ്‌ലന്റ് സന്ദര്‍ശിച്ചത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയായിരുന്നു. ഇതുമാത്രമല്ല, ഈ യാത്രയിലൂടെ റബ്ബര്‍ മാര്‍ക്ക് സൊസൈറ്റിയ്ക്ക് യാതൊരു നേട്ടവുമുണ്ടായില്ലെന്നും 67,349 രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് തച്ചങ്കരി പറയുന്നത്.

പിന്നീട് നാട്ടില്‍ തിരച്ചെത്തി ഇവര്‍ സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കുകയും സര്‍ക്കാര്‍ ഇത് സ്വീകരിച്ച് നടപടികള്‍ അവസാനിപ്പിക്കുകയുമായിരുന്നുവെന്ന കാര്യവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ കത്തിന്റെ പകര്‍പ്പ് തച്ചങ്കരി ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനുപുറമെ മറ്റ് അഞ്ച് ഐഎഎസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയപ്പോള്‍ അവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും തച്ചങ്കരി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ശ്രീലേഖയ്ക്കു പുറമെ വിക്രംജിത്ത്, ജയപ്രകാശ് എന്നീ ഐപിഎസ്സുകാരും പി.സി സനല്‍കുമാര്‍, ജയതിലക്, ഇഷിതാ റോയ് എന്നീ ഐഎഎസ്സുകാരുടെയും വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങളാണ് തച്ചങ്കരി ഹര്‍ജിയില്‍ വിശദമാക്കിയിട്ടുള്ളത്.

ഇവരുടെയൊന്നും കാര്യത്തില്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ തന്റെ കാര്യത്തില്‍ കടുത്ത വിവേചനമാണ് കാണിച്ചതെന്ന് തച്ചങ്കരി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+