വര്‍ക്കല രാധാകൃഷ്ണനെ വാഹനമിടിച്ചു
തിരുവനന്തപുരം: മുന്‍ എംപി വര്‍ക്കല രാധാകൃഷ്ണനു വാഹനാപകടത്തില്‍ പരുക്കേറ്റു.പ്രഭാതസവാരിക്കിടെ പാല്‍ വിതരണവാഹനം ഇടിക്കുകയായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് വിമന്‍സ് കോളജിനു സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications