Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപക്കിന്റെ മൊഴിയും മറുവാദങ്ങളും

Lavlin logo
കൊച്ചി:പിണറായി വിജയന്‍ കോഴ വാങ്ങുന്നത് കണ്ടെന്ന് ദീപക് കുമാര്‍ എന്നയാള്‍ സിബിഐയ്ക്ക് മൊഴി നല്‍കിയതിന് പിന്നാലെ അതിന്റെ എതിര്‍വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്റര്‍നെറ്റിലെ വിവിധ ഗ്രൂപ്പുകള്‍ ഇത് ചര്‍ച്ച ചെയ്യുന്നുമുണ്ട്.

ചെന്നൈയിലെ ടെക്‌നിക്കാലിയ കണ്‍സള്‍റ്റന്‍സിയുടെ നടത്തിപ്പുകാരായ ദിലീപ് രാഹുലന്‍, നാസര്‍, ബീന ഏബ്രഹാം തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്ത കാലത്താണ് താന്‍ കോഴ ഇടപാടിന് സാക്ഷിയായതെന്നാണ് മൊഴിയില്‍ ദീപക് കുമാര്‍ പറയുന്നത്.

ഇതിന്റെ മറുവാദം നോക്കൂ...

എന്നാല്‍ ഇക്കാലത്ത് ദിലീപ് ലാവ്‍‍ലിന്‍ കമ്പനിയുടെ പ്രതിനിധി ആയിരുന്നെന്നാണ് മറുവാദം. നാസറാകട്ടെ കമ്പനിയുടെ ഇടനിലക്കാരനായി എന്നാണ് സി.ബി.ഐ മതം. ടെക്നിക്കാലിയയ്ക്ക് കിട്ടിയ പണം എട്ട് കോടിയോളമാണ്. അത് ലാവലിന്‍ കാനഡയില്‍ നിന്ന് പിരിച്ചുനല്‍കിയതാണത്രെ. ഈ കാശിന് കണക്ക് ലഭ്യമാണെന്ന് സി.ഏ.ജി റിപ്പോട്ടില്‍ പോലും വ്യക്തമാക്കിയിട്ടുണ്ടത്രെ. ലാവലിന്‍ തന്നെ തിരഞ്ഞെടുത്ത് പണികള്‍ നടത്താനേല്‍പ്പിച്ച കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്റാണ് ടെക്നിക്കാലിയ. ടെക്നിക്കാലിയയുടെ സ്റ്റാഫായിരുന്നു ദിലീപ് രാഹുലനും നാസറുമൊക്കെ എന്ന് പറയുന്നത് ശരിയല്ല. ടെക്നിക്കാലിയയുടെ പ്രതിനിധി പിണറായിക്ക് കാശുകൊടുത്തു എന്ന് പറയുന്നതില്‍ കാര്യമില്ല. ലാവലിനാണ് കാശുകൊടുത്തത് എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് യുക്തിസഹമാവുമായിരുന്നുവത്രെ.

ലാവ്‌ലിന്‍ കോഴപ്പണം കൊണ്ടു ദിലീപ് രാഹുലനും സംഘവും കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണു ദുബായിലെ പസഫിക് കണ്‍ട്രോള്‍സ് എന്ന വാദത്തിനും മറുവാദമുണ്ട്.

ആ മറുവാദം നോക്കൂ...

ലാവലിന്റെ ഏഷ്യാറീജ്യണല്‍ ഓപ്പറേറ്റിംഗ് ഓഫീസറും ലാവലിന്റെ പ്രതിനിധിയായി, കാന്‍സര്‍ സെന്ററിന്റെ പണി നടത്തിക്കാന്‍ ബാധ്യതപ്പെട്ട ആളെന്ന നിലയിലാണ് ദിലീപ് രാഹുലന്‍ എന്നയാള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ദിലീപ് രാഹുലന്‍ മാത്രമല്ല, കെ.എസ്.ഇ.ബിയിലെ എഞ്ചിനിയര്‍മാരടക്കം പലരും പലകാലത്തായി ലാവലിന്‍ പോലുള്ള കമ്പനികളില്‍ ജോലിനോക്കിയിട്ടുണ്ട്, ജോലി ഉപേക്ഷിച്ച് സ്വന്തം കണസള്‍ട്ടന്‍സിയും തുടങ്ങിയിട്ടുണ്ട്. പസഫിക് കണ്ട്രോള്‍സ്, കമലാഇന്റര്‍നാഷ്നല്‍, ടെക്നിക്കാലിയ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഏതാണ്ട് സിനിമാ തിരക്കഥയിലെപ്പോലെ എല്ലാം വന്‍ ഗൂഢാലോചനയാണെന്ന് തോന്നിക്കുക മാത്രമാണ് ആരോപണം ഉന്നയിയ്ക്കുന്നവരുടെ ലക്ഷ്യം.

നിലവില്‍ പിണറായി വിജയന്‍ കോഴ വാങ്ങിയതായുള്ള ആരോപണം സിബിഐ അന്വേഷിക്കുന്നില്ല. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകളും സിബിഐ ഇതുവരെ ശേഖരിച്ചിട്ടില്ല. എന്നീ വാദങ്ങള്‍ക്കും മറുവാദമുണ്ട്.

ആ മറുവാദം ചുവടെ..

സിബി.ഐ അന്വേഷിക്കുന്നില്ല എന്നത് പച്ചക്കള്ളം. സി.ബി.ഐ എത്ര ശ്രമിച്ചിട്ടും നിന്നിട്ട് കിട്ടാത്ത കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+