നിത്യാനന്ദയ്ക്ക് ചെരുപ്പേറ് !!

നിത്യാനന്ദയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസിന്റെ വാഹനത്തില്‍ കയറ്റി ഇരുത്തിയ ഉടനാണ് ചെരിപ്പേറുണ്ടായത്. നിത്യാനന്ദയെ ഹാജരാക്കാന്‍ കൊണ്ടുവരുന്നത് അറിഞ്ഞ് മജിസ്‌ട്രേറ്റിന്റെ വീടിനു വെളിയിലായി ഒട്ടേറെ ആളുകള്‍ കൂടിയിരുന്നു.
മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്ന് നിത്യാനന്ദ പുറത്ത് വന്ന ശേഷം പൊലീസിന്റെ വാഹനത്തിലേക്ക് കയറിയ ഉടന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ അസഭ്യം പറഞ്ഞുകൊണ്ട് തന്റെ ചെരുപ്പ്് സ്വാമിക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് നിത്യാനന്ദയെയും സഹായി നിത്യ ഭക്താനന്ദയെയും വാഹനത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
നിത്യാനന്ദയെയും ഒപ്പം അറസ്റ്റിലായ അടുത്ത അനുയായി ഭക്താനന്ദയെയും കര്‍ണാടക സിഐഡി പ്രത്യേക ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ സ്വാമിയും കൂട്ടരും ഒളിവില്‍ താമസിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക സിഐഡി ഹിമാചല്‍ പൊലീസുമായി ബന്ധപ്പെട്ടതും അറസ്റ്റ് നടന്നത്തിയതും.












Click it and Unblock the Notifications