കുട്ടികള്‍ക്ക് അശ്ലീല സിഡി നല്‍കിയാല്‍ 1ലക്ഷം പിഴ
പനജി: പ്രായപൂര്‍ത്തിയാകാത്തെ കുട്ടികള്‍ക്ക് അശ്ലീല സിഡികള്‍ നല്‍കുന്നവര്‍ നിയമക്കുരുക്കിലാവും.
പ്രായപൂര്‍ത്തിയാകത്ത കുട്ടികളെ പീഡിപ്പിക്കുയും അതേപോലെ അശ്ലീലം നിറഞ്ഞ സിഡികളും ചിത്രങ്ങളുമൊക്കെ നല്‍കുകയും ചെയ്യുന്നവര്‍ ഒരുലക്ഷത്തോളം രൂപ പിഴയായി നല്‍കേണ്ടിവരും.
പനജിയില്‍ ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ്ക്ക്് അശ്ലീല സിഡി നല്‍കിയയാളോട് കുട്ടികളുടെ കോടതി ഒരുലക്ഷം രൂപ പിഴയടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഏപ്രില്‍ 20ന് ബുധനാഴ്ച വിധി പ്രഖ്യാപച്ചത്. കുട്ടിയുടെ അമ്മയാണ് സിഡി നല്‍കിയ 42കാരനെതിരെ പരാതി നല്‍കിയത്.
സിഡി നല്‍കിയശേഷം ഇയാള്‍ ഇത് വീട്ടിലെ കമ്പ്യൂട്ടറില്‍ ഇട്ട് കാണണമെന്നും രക്ഷിതാക്കളോട് ഇക്കാര്യം പറയരുതെന്നും തന്റെ മകളോട് നിര്‍ദ്ദേശിച്ചതായി അമ്മയുടെ പാരതിയില്‍ പറയുന്നു.
വീട്ടിലെത്തിയ കുട്ടിയും സഹോദരിയും ചേര്‍ന്ന് സിഡി കാണാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇത് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.












Click it and Unblock the Notifications