ഐപില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിച്ചേയ്ക്കും

സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രണബ് മുഖര്‍ജി ലോക്‌സഭയെ അറിയിച്ചു. ഐപിഎല്‍ വിവാദം അന്വേഷിക്കാന്‍ പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വെച്ചപ്പോഴാണ് പ്രണബ് മുഖര്‍ജി ഇക്കാര്യം അറിയിച്ചത്.
സംയുക്ത പാര്‍ലമെന്ററി അന്വേഷണം സര്‍ക്കാരിന്റെ മനസിലും ഉെന്ന സൂചനയാണ് പ്രണബിന്റെ പ്രസ്താവന നല്‍കുന്നത്. പ്രഫുല്‍പട്ടേല്‍ ശരദ് പവാര്‍ എന്നിവരുടെ പേരുകളും വിവാദത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന സാഹചര്യത്തി
സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ഇന്നു വീും ബഹളം വച്ചു. ഇതേതുടര്‍ന്ന് ലോക്‌സഭ ആദ്യം പന്ത്ര് മണിവരെയും പിന്നീട് രുമണിവരെയും രാജ്യസഭ 2.30 വരെയും നിര്‍ത്തിവച്ചു. ചോദ്യോത്തര വേള നിര്‍ത്തിവച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ ഇതിന് സ്പീക്കര്‍ മീരാ കുമാര്‍ അനുമതി നല്‍കിയില്ല. പകരം പ്രതിപക്ഷത്തെ ഏതാനും ചില നേതാക്കള്‍ക്ക് സംസാരിക്കാന്‍ അനുവദി നല്‍കി. ഇതു പ്രകാരം പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ് ആദ്യം സംസാരിച്ചത്.
അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ടുകളെല്ലാം പാര്‍ലമെന്ററി സമിതിക്ക് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പ്രധാനമന്ത്രിയുമായി കൂടി ആലോചിച്ച ശേഷം നടപടി സ്വീകരിക്കാമെന്നാണ് പ്രണബ് മുഖര്‍ജി മറുപടി നല്‍കിയത്.












Click it and Unblock the Notifications