6000 മരം വെട്ടി: മായാവതി കുരുക്കില്‍

നോയിഡയിലെ പാര്‍ക്കില്‍ പ്രതിമകളും സ്മാരകങ്ങളും പണിയുന്നതിനായി ആറായിരത്തോളം മരങ്ങള്‍ വെട്ടിയതാണു മായാവതിയെ കുടുക്കിയത്.
വിഷയം സുപ്രീം കോടതിയുടെ ഗ്രീന്‍ ബെഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. മരങ്ങള്‍ വെട്ടിമാറ്റിയതിലൂടെ പരിസ്ഥിതിക്കു സംഭവിക്കാവുന്ന ആഘാതത്തെക്കുറിച്ചു പഠിച്ചു നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ബെഞ്ച് കേന്ദ്ര വന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ സ്മാരകങ്ങളും പാര്‍ക്കുകളും നിര്‍മ്മിക്കുന്നതിനെതിരെ എതിര്‍പ്പുയര്‍ന്നപ്പോള്‍ ആരെതിര്‍ത്താലും ഇവയുടെ നിര്‍മ്മാണം തുടരുമെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു.
പ്രതിമാ നിര്‍മ്മാണം, കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിക്കള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ അകപ്പെട്ട മായാവതിയ്ക്ക് മരംവെട്ടല്‍ക്കേസം തലവേദനയാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
സ്വത്തുകേസില്‍ മായാവതിയ്‌ക്കെതിരെ ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് സിബിഐ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications