നിത്യാനന്ദയുടെ ആശ്രമത്തില്‍ ലൈംഗിക ക്ലാസും

ഇതുസംബന്ധിച്ച രേഖകള്‍ ബിഡദിയിലെ ആശ്രമത്തില്‍നിന്നു കണ്ടെടുത്തതായി പൊലീസ് വെളിപ്പെടുത്തി. 21 വയസ്സ് പൂര്‍ത്തിയായ പുരുഷന്മാര്ക്കും 18 തികഞ്ഞ സ്ത്രീകള്‍ക്കും മാത്രമേ പ്രവേശനമുള്ളൂ എന്നും പൊലീസില്‍ അറിയിക്കരുതെന്നുമുള്ള നിബന്ധനകള്‍ കരാര്‍ രേഖകളിലുണ്ട്.
ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പരിശീലനത്തിനിടെയുള്ള സംഭവങ്ങളൊന്നും വെളിപ്പെടുത്തില്ല എന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിരുന്നു എന്ന് പൊലീസ് പറയുന്നു.
ലേണിംഗ് ഫ്രം മാസ്റ്റര്‍ പ്രോഗ്രാം എന്ന പേരിലാണ് പരിശീലന പരിപാടി നടത്തിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന ആരും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം അതെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുകയോ നിയമപരമായ നടപടി സ്വീകരിക്കുകയോ ചെയ്യില്ല എന്നാണ് ഒപ്പിട്ടു നല്‍കിയിരുന്നത്.
പുരാതന താന്ത്രിക രഹസ്യങ്ങളുടെ പഠനവും പരിശീലന പരിപാടിയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് അറിയാമെന്നും ഈ പഠന പരിപാടിയില്‍ സ്ത്രീപുരുഷ നിര്വൃതിയെക്കുറിച്ചുള്ള കാര്യങ്ങളും ശാരീരികവും മാനസികവുമായ അടുത്തിടപഴകലും ഉള്‍പ്പെടുന്നു എന്ന ധാരണയുണ്ടെന്നും ഒപ്പിട്ടു നല്കുന്ന കരാറില്‍ പറയുന്നുണ്ട്.
നഗ്നത, ലൈംഗിക ചോദനയുണര്ത്തുന്ന സംസാരം, ടേപ്പുകള്‍, ചിത്രങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും പഠന പരിപാടിയുടെ ഭാഗമായേക്കാമെന്നും ഈ സമ്മതപത്രത്തില്‍ പറയുന്നു.
ബാംഗ്ലൂരിലെ ആശ്രമത്തില്‍ നടത്തിയ തെരച്ചിലില്‍ ലാപ്ടോപ്പുകളും മൊബൈലുകളും സമ്മതപത്രങ്ങളും അടക്കം ഒട്ടേറെ രേഖകള്‍ സിഐഡി പിടിച്ചെടുത്തത്. പരിശീലന പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവരില്‍ ഏറ്റവും കൂടുതല്‍ പേരും തമിഴ്നാട്ടില്‍ നിന്നുള്ളവരാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications