കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ അന്വേഷണത്തിന് പ്രണബും ചിദംബരവും

  • By Lakshmi
Google Oneindia Malayalam News

IPL Logo
ദില്ലി: ഐപിഎല്‍ വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തേയും ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയേയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ചുമതലപ്പെടുത്തി.

മന്ത്രിമാരായ ശരദ് പവാറിന്റെയും പ്രഫുല്‍ പട്ടേലിന്റെയും പേര് വിവാദത്തില്‍ പറഞ്ഞു കേള്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരെ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തിയത്..

ഇതിനിടെ ഐപിഎല്‍ ടീം ഉടമകളുടെ പിന്തുണ നേടാനായി ബിസിസിഐയും ലളിത് മോഡിയും ശ്രമം തുടങ്ങിക്കഴിഞ്ഞു. മോഡിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ വ്യാഴാഴ്ച വിളിച്ചിരിക്കുന്ന അനൌദ്യോഗിക യോഗത്തിലേക്ക് ടീം ഫ്രാഞ്ചൈസികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ട

ചില ടീമുടമകള്‍ മോഡിയെ പിന്തുണച്ച് രംഗത്തുണ്ടെങ്കിലും ബിസിസിഐയുടെ ഏതു തീരുമാനവും അംഗീകരിക്കാനാണ് ഭൂരിഭാഗം ഉടമകളുടെയും തീരുമാനമെന്നാണ് സൂചന.

ബിസിസിഐയുടെ നീക്കത്തിന് തടയിടാന്‍ ലളിത് മോഡിയും ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ലളിത് മോഡി മുംബൈ ടീം ഉടമ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

26 ന് ബിസിസിഐ വിളിച്ച ഐപിഎല്‍ ഭരണസമിതി യോഗത്തിന് നിയമസാധുതയില്ലെന്നും യോഗം തടയണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് മോഡിയുടെ നീക്കം.

ഇതിനായി ലളിത് മോഡി പ്രമുഖരായ അഭിഭാഷകരെ സന്ദര്‍ശിച്ചു. ഐപിഎല്‍ ചെയര്‍മാനാണ് ഭരണസമിതി യോഗം വിളിക്കേണ്ടതെന്നും ബിസിസിഐ സെക്രട്ടറി വിളിച്ചയോഗത്തില്‍ പങ്കെടുക്കില്ലെന്നും നേരത്തെ ലളിത് മോഡി ഭീഷണി മുഴക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X