മെഡിക്കല്‍ കോളെജില്‍ ഹൗസ് സര്‍ജന്‍മാര്‍ സമരത്തില്‍

വനിതാ റസിഡന്റ് ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷന്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ സമരം തുടങ്ങിയത്.
മെഡിക്കല്‍ കോളജിലെത്തിയ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഡോക്ടറുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
രാത്രി മുതല്‍ അത്യാഹിത വിഭാഗം ബഹിഷ്‌കരിച്ചാണ് സമരം നടത്തുന്നത്. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗസ് സര്‍ജന്‍മാരും വെള്ളിയാഴ്ച രാവിലെ മുതല്‍ സമരത്തില്‍ പങ്കുചേര്‍ന്നു.
സംഭവം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും പൊലീസുകാരും അക്രമത്തിനെതിരെ പ്രതികരിച്ചില്ല എന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെയും ജോലി ചെയ്യുന്നതിന് സുരക്ഷ നല്‍കാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും എതിരെ നടപടി വേണമെന്നാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യം.
സമരത്തിലുള്ള ഡോക്ടര്‍മാരുമായി ആശുപത്രി അധികൃതര്‍ രാവിലെ പതിനൊന്ന് മണിയ്ക്ക് ചര്‍ച്ച നടത്തും.












Click it and Unblock the Notifications