നടന്‍ ശ്രീനാഥ് മരിച്ചനിലയില്‍

കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.
ശിക്കാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ശ്രീനാഥ് രണ്ട് ദിവസമായി കോതമംഗലത്ത് താമസിക്കുകയായിരുന്നു. എണ്‍പതുകളില്‍ ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന ശ്രീനാഥ് ഇപ്പോള്‍ ഒട്ടേറെ ടിവി പരമ്പരകളില്‍ അഭിനയിക്കുന്നുണ്ട്.
ശാലിനി എന്റെ കൂട്ടുകാരി, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ഇത് ഞങ്ങളുടെ കഥ, കുടുംബപുരാണം, കിരീടം, അടിക്കുറിപ്പ്, ചെങ്കോല്‍, സ്വാഗതം, അഗ്‌നിസാക്ഷി, ഒറ്റയടിപ്പാതകള്‍, താളം മനസ്സിന്റെ താളം, ഇതാ ഇന്ന് മുതല്‍, മേഘമല്‍ഹാര്‍, മംഗളം നേരുന്നു, മുത്തോട് മുത്ത്, സ്വപ്‌നലോകം, സന്ധ്യ മയങ്ങും നേരം, അയനം, വിചാരണ, തൂവാനത്തുമ്പികള്‍, എഴുതാപ്പുറങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രീനാഥ് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
രഞ്ജിത്ത് സംവിധാനം ചെയ്ത കേരള കഫേ ആയിരുന്നു ശ്രീനാഥ് അഭിനയിച്ച അവസാന ചിത്രം. മികച്ച സീരിയല്‍ നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നടി ശാന്തികൃഷ്ണയായിരുന്നു ശ്രീനാഥിന്റെ ഭാര്യ. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.












Click it and Unblock the Notifications