കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വെള്ളാപ്പള്ളി

  • By Lakshmi
Google Oneindia Malayalam News

Shashi Tharoor
കൊച്ചി: ഐപിഎല്‍ വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ശശി തരൂര്‍ ഇപ്പോള്‍ യേശുക്രിസ്തുവിനെപ്പോലെ പീഡാനുഭവങ്ങള്‍ നേരിടുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പാര്‍ലമെന്റിന്റെ കാലാവധി കഴിയും മുന്‍പേ തരൂര്‍ ഉയിര്‍ത്തെഴുന്നേറ്റ് തിരിച്ചുവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ സ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. കേന്ദ്രം കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയാണ് തരൂരെന്ന് ചില കോണ്‍ഗ്രസുകാര്‍തന്നെ പറഞ്ഞു നടന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പണം പിരിക്കാത്ത സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ തരൂര്‍ ചെയ്യുന്നതെല്ലാം കുറ്റമാണെന്ന് ആരോപിക്കുകയാണ് ചിലര്‍. കര്‍മശക്തിയോടെ മുന്നേറുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ശശി തരൂര്‍- വെള്ളാപ്പള്ളി പറഞ്ഞു.

തരൂരിനെപ്പോലെ തനിക്കെതിരെയും ചിലര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. സാമുദായിക സംഘടനയുടെ തലപ്പത്തുകയറാനുള്ള കുറുക്കുവഴി തേടുന്നവരാണ് ഇതിനു പിന്നില്‍. ചില പലിശരാജാക്കന്മാര്‍ മണിപവറും മസ്സില്‍പവറുംകൊണ്ട് സംഘടനയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടത്തുകയാണ്.

മറ്റു സംഘടനകള്‍ ഐക്യത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈഴവര്‍മാത്രം കലഹിക്കുകയാണ്. ആദ്യത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാനെ പുകഴ്ത്തിയതും ഇകഴ്ത്തിയതും സമുദായം തന്നെയാണ്. പിന്നീട് ആര്‍. ശങ്കറും ഇത്തരത്തിലുള്ള പീഡാനുഭവങ്ങള്‍ നേരിട്ടു. മരണാനന്തരം മഹത്വവത്കരിക്കുന്ന സ്വഭാവമാണ് സമുദായത്തിന്റേത് അദ്ദേഹം പറഞ്ഞു.

പാലാരിവട്ടത്ത് എസ്എന്‍ഡിപി യോഗം ആസ്ഥാനകാര്യാലയമായ കുമാരനാശാന്‍ സ്മാരക സൗധംചെയ്യുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X