വിഡ്ഢിവിളി: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം
ബാതം: ഇന്‍ഡൊനേഷ്യക്കാര്‍ വിഡ്ഢികളാണെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡൊനേഷ്യന്‍ കപ്പല്‍ഫാക്ടറിയില്‍ ഇന്ത്യക്കാര്‍ക്ക് മര്‍ദനം.
കപ്പല്‍ശാലയിലെ പതിനായിരത്തോളം വരുന്ന പ്രാദേശിക ജീവനക്കാരാണ് ഇന്ത്യന്‍ തൊഴിലാളികളെ മര്‍ദിച്ചത്. ഇന്ത്യന്‍സൂപ്പര്‍വൈസറാണ് ഇന്തോനേഷ്യക്കാര്‍ വിഡ്ഢികളാണെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്.
മര്‍ദ്ദനത്തില്‍ നാല് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് 41 ഇന്ത്യക്കാരെ സംഭവസ്ഥലത്തുനിന്ന് മാറ്റി. ബാതമിലെ പി.ടി ഡ്രൈഡോക്ക് വേള്‍ഡ് ഗ്രഹയിലെ ജീവനക്കാരാണ് സൂപ്പര്‍വൈസറുടെ പരാമര്‍ശത്തില്‍ പ്രകോപിതരായത്.
സൂപ്പര്‍വൈസറുടെ പരാമര്‍ശം തങ്ങളുടെ നാടിന്റെ അന്തസ്സിന് കളങ്കമായെന്നും അതിനാലാണ് ക്രുദ്ധരായതെന്നും ജീവനക്കാര്‍ പറഞ്ഞു. അക്രമത്തിനിടെ ഇരുപതോളം വാഹനങ്ങളും ഇവര്‍ കത്തിച്ചിട്ടുണ്ട്.
ആക്രമണം നിയന്ത്രിക്കാന്‍ നാനൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. കനത്ത സുരക്ഷയിലാണ് ഇന്ത്യക്കാരെ സ്ഥലത്തുനിന്ന് മാറ്റിയത്. സംഭവത്തിനുശേഷം ഇന്‍ഡൊനീഷ്യന്‍ തൊഴിലാളികള്‍ ഫാക്ടറിക്കുമുന്നില്‍ തടിച്ചുകൂടി അവരുടെ ദേശീയഗാനം പാടി.












Click it and Unblock the Notifications