പ്രവാചകനെ കളിയാക്കിയ പരിപാടിയ്ക്ക് ഭീഷണി
ലോസ് ആഞ്ജലസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ ആക്ഷേപിച്ച് അവതരിപ്പിച്ച ടി.വി പരിപാടിയായ സൗത്ത് പാര്‍ക്കിന്റെ അണിയറക്കാര്‍ക്ക് ഇസ്‌ലാമിക സംഘടനയുടെ മുന്നറിയിപ്പ്. സംഘടനയുടെ വെബ്‌സൈറ്റിലാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്.
തിയോവാന്‍ ഗോഗിനെപ്പോലെ അവസാനിപ്പിച്ചുകളയുമെന്നാണ് ഈ അനിമേഷന്‍ പരിപാടിയുടെ സ്രഷ്ടാക്കളായ മാറ്റ് സ്‌റ്റോണിനും ട്രേ പാര്‍ക്കര്‍ക്കും അമേരിക്ക ആസ്ഥാനമായ സംഘടനയായ റെവല്യൂഷന്‍ മുസ്‌ലിമിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സ്‌റ്റോണും പാര്‍ക്കറും എവിടെയുണ്ടെന്ന് തങ്ങള്‍ക്കറിയാം എന്നു കാണിക്കാന്‍ കൊളറാഡോയില്‍ ഇവര്‍ക്കുള്ള ബംഗ്ലാവിന്റെ വിശദാംശങ്ങളുടെ ലിങ്കും മുന്നറിയിപ്പിനൊപ്പം നല്കിയിട്ടുണ്ട്.
അമേരിക്കയിലെ കോമഡി സെന്‍ട്രല്‍ എന്ന കേബിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ആക്ഷേപഹാസ്യ പരിപാടിയാണ് സൗത്ത് പാര്‍ക്ക്. കഴിഞ്ഞയാഴ്ച ഇതിന്റെ 200ാം ഭാഗത്തില്‍ പ്രവാചകനെ കരടിയുടെ വേഷത്തില്‍ ചിത്രീകരിച്ചത്. ഭീഷണിയെക്കുറിച്ച് പ്രതികരിക്കാന്‍ 'കോമഡി സെന്‍ട്രല്‍' തയ്യാറായിട്ടില്ല.
സ്ത്രീകളോടുള്ള സമീപനത്തിന്റെ പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിച്ച് സിനിമയെടുത്തയാളാണ് ഡച്ച് സംവിധായകനായ തിയോ വാന്‍ഗോഗ്. 2004ല്‍ ഇസ്‌ലാമിക തീവ്രവാദി ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. തിയോയുടെ ഒരു ഗ്രാഫിക് ചിത്രവും 'സൗത്ത് പാര്‍ക്കി'ന്റെ സ്രഷ്ടാക്കള്‍ക്കുള്ള മുന്നറിയിപ്പിനൊപ്പം നല്കിയിട്ടുണ്ട്.












Click it and Unblock the Notifications