Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍: സമഗ്ര അന്വേഷണം വേണമെന്ന് തരൂര്‍

Shashi Tharoor
ബാംഗ്ലൂര്‍: ക്രിക്കറ്റ് ശുദ്ധമായിരിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് തിരുവന്തപുരം എംപി ശശി തരൂര്‍. ഐപിഎല്‍ മത്സരങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ശശി തരൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെ ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിനെ അഴിമതിരഹിതമാക്കാന്‍ തന്റെ രാജി ഉപകരിക്കട്ടെ എന്നും തന്റെ ട്വീറ്റില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

വിവാദത്തെ തുടര്‍ന്ന് മന്തി സ്ഥാനത്തും നിന്നും രാജി വയ്‌ക്കേണ്ടി വന്നത് ക്രിക്കറ്റിന്റെ പുനരുദ്ധാരണത്തിന് ഉതകുമെങ്കില്‍ അത്രയും സന്തോഷവാനാണ്്- എന്നാണ് അദ്ദേഹം പറയുന്നത്.

വിഷമഘട്ടത്തില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ട്വിറ്ററിലൂടെ അദ്ദേഹം നേരത്തേ നന്ദി രേഖപ്പെടുത്തിയിരുന്നു. രാജിവച്ചശേഷം ഐപിഎല്‍ വിവാദത്തെക്കുറിച്ച് ഇതാദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+