നിത്യാനന്ദയുടെ ധ്യാനം സിഐഡികള്‍ക്ക് തലവേദന

ചോദ്യംചെയ്യലിനിടെ ഇടക്കിടെ ധ്യാനത്തിലായ നിത്യാനന്ദ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ല. കസ്റ്റഡിയിലും ധ്യാനത്തിന് അവസരം നല്‍കണമെന്ന ആവശ്യവും നിത്യാനന്ദ ഉന്നയിച്ചിട്ടുണ്ട്.
നിത്യാനന്ദയെ ബിദദി ആശ്രമത്തില്‍ എത്തിച്ച് ശനിയാഴ്ച തെളിവെടുപ്പ് നടത്തും. കംപ്യൂട്ടര്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വിദേശികള്‍ ഉള്‍പ്പെടെ ഒട്ടേറെ വനിതകള്‍ താന്ത്രിക ലൈംഗികശാസ്ത്ര പഠനത്തിനായി സ്വാമിയെ സമീപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
മനപ്പൂര്‍വം ക്രിമിനല്‍ കേസുകളില്‍ കുടുക്കിയെന്നാരോപിച്ചു നിത്യാനന്ദ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയിന്മേലുള്ള വാദം മേയ് 28ലേക്കു മാറ്റി. രാമനഗര സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ 28നു പരിഗണിക്കും.












Click it and Unblock the Notifications