കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാര്‍ ലളിത് മോഡിയുടെരാജിയാവശ്യപ്പെട്ടു

  • By Lakshmi
Google Oneindia Malayalam News

Lalit Modi
ദില്ലി: ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയോട് പദവികള്‍ രാജിവെയ്ക്കാന്‍ കേന്ദ്ര മന്ത്രിയും മുന്‍ ബി സി സി സി പ്രസിഡന്റുമായ ശരദ് പവാര്‍ ആവശ്യപ്പെട്ടതായി സൂചന. രാജിക്കത്ത് തനിക്ക് അയച്ചു നല്‍കണമെന്നും ഇത് താന്‍ തന്നെ സൂക്ഷിക്കുമെന്നും പവാര്‍ മോഡിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ചേരുന്ന ഐപി എല്‍ ഭരണ സമിതി യോഗത്തില്‍ മോഡിയെ രക്ഷിച്ചെടുക്കാന്‍ അവസാനവട്ട ശ്രമം കൂടി നടത്തിയതിനു ശേഷമെ രാജി പരിഗണിക്കുകയുള്ളൂ എന്നും പവാര്‍ മോഡിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടത്രേ.

രാജിഒഴിവാക്കാനായി മോഡി പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ രാജി ആസന്നമാണെന്നുതന്നെയാണ് സൂചന.

ശനിയാഴ്ച വൈകിട്ട് ബിസിസി ഐയിലെ ഉന്നതര്‍ മുംബൈയില്‍ യോഗം ചേരുന്നുണ്ട്. മോഡിയ്ക്ക് മാന്യമായി സ്ഥാനമൊഴിയാനുള്ള അവസരമൊരുക്കണമെന്ന പവാറിന്റെ ആവശ്യം യോഗം പരിഗണിക്കുമെന്ന് അറിയുന്നു.

വെള്ളിയാഴ്ച മോഡിയുമായും ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറുമായും പവാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. മോഡിയുടെ രാജിയല്ലാതെ വേറെ ഒരു ഒത്തു തീര്‍പ്പുമില്ലെന്ന് ശശാങ്ക് മനോഹര്‍ പവാറിനെ ധരിപ്പിച്ചിട്ടുണ്ട്്.

മോഡി രാജിവയ്ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഭരണസമിതി യോഗം നീട്ടിവെയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പവാറിനെ ധരിപ്പിച്ചിട്ടുെന്നാണ് അറിയുന്നത്.

കാര്യത്തില്‍ ഒരു തീരുമാനമുാക്കാന്‍ പവാര്‍ എന്തായാലും തുനിഞ്ഞിറങ്ങിയിരിയ്ക്കുകയാണ്. ബിസിസിഐ ഭാരവാഹികളുടെ ഒരു യോഗം പവാര്‍ വിളിച്ചിട്ടുണ്ട്്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X