നടന്‍ ശ്രീനാഥിന് അന്ത്യാഞ്ജലി
തിരുവനന്തപുരം: അന്തരിച്ച നടന്‍ ശ്രീനാഥിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മൃതദേഹം വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ തിരുവനന്തപുരം പിടിപി നഗറിലുള്ള വസിതിയില്‍ എത്തിച്ചു.
സുഹൃത്തുക്കളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും വന്‍ നിരയാണ് ശ്രീനാഥിന് ഇന്ത്യാഞ്ജലി അര്‍്പ്പിക്കാനെത്തിയത്.
മൃതദേഹം ശനിയാഴ്ച കാലത്ത് പതിനൊന്നുമണിയോടെ വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഉച്ചകഴിഞ്ഞ രണ്ടിന് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും.
മൂന്നുമാസമായി പുതിയ ചിത്രമായ ശിക്കാറിന് വേണ്ടി തയ്യാറെടുക്കുയായിരുന്നുവത്രേ ശ്രീനാഥ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മാനസപുത്രി എന്ന സീരിയലില്‍ തന്റെ റോള്‍ അഭിനയിച്ച് തീര്‍ത്തിരുന്നുവത്രേ. ഇതിന്റെ ഡബ്ബിങും പൂര്‍ത്തിയാക്കിയശേഷമാണ് കോതമംഗലത്ത് ശിക്കാറിന്റെ സെറ്റില്‍ എത്തിയത്.
എന്നാല്‍ ആദ്യദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് ചിത്രത്തിന്റെ അണിയറക്കാര്‍ ശ്രീനാഥിനോട് ഹോട്ടല്‍ മുറി ഒഴിയാന്‍ പറഞ്ഞുവെന്നും ഇനിയൊരാഴ്ച കഴിഞ്ഞേ ശ്രീനാഥിന്റെ റോള്‍ ചിത്രീകരിക്കുകയുള്ളുവെന്ന് അറിയിച്ചിരുന്നുവെന്നും സൂചനയുണ്ട്.
കഴിഞ്ഞ നാലഞ്ചു മാസങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശ്രീനാഥിനെ ആകെ തളര്‍ത്തിയിരുന്നുവെന്നും അവസാനനാളുകളില്‍ മദ്യപാനത്തോട് വളരെ ആസക്തിയുണ്ടായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്.
ശാന്തികൃഷ്ണയുമായുള്ള വിവാഹമോചനത്തിന് ശേഷം ശ്രീനാഥ് തെന്മല സ്വദേശിയായ ലതയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഒന്‍പത് വയസ്സുള്ള ഒരു മകനുണ്ട്.












Click it and Unblock the Notifications