Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരി: സര്‍ക്കാറിന്റെ സത്യവാങ്മൂലം എജി മുക്കി

തിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിക്കെതിരെ സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം അഡ്വക്കേറ്റ് ജനറല്‍(എജി) മുക്കി. ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി എജിയോട് വിശദീകരണം തേടിയതായി സൂചന.

തച്ചങ്കരിക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് മുഖ്യമന്ത്രി താല്‍പ്പര്യപ്പെട്ടിട്ടും വകവെയ്ക്കാതെ ജൂനിയറായ ഗവണ്‍മെന്റ് പ്ലീഡറെ നിയോഗിച്ച് സര്‍ക്കാരിന്റെ വാദങ്ങള്‍ ദുര്‍ബലമാക്കിയ അഡ്വക്കേറ്റ് ജനറലിന്റെ നടപടിയില്‍ മുഖ്യമന്ത്രി അസന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിയമവകുപ്പിന്റെ വിശദമായ ഉപദേശത്തോടെ ചീഫ് സെക്രട്ടറി തയ്യാറാക്കിയ മറുപടിപ്പത്രിക സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹാജരാക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനോട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ എ.ജി തന്നെ നേരിട്ട് ഹാജരാകണമെന്നും മുഖ്യമന്ത്രി താല്‍പ്പര്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ ഇതുരണ്ടും നടന്നില്ല. പ്ലീഡറുടെ വാദങ്ങള്‍ തള്ളിയ ട്രൈബ്യൂണല്‍ തച്ചങ്കരിയെ ഉടന്‍തന്നെ തിരിച്ചെടുക്കണമെന്ന് ഉത്തരവിട്ടത് സര്‍ക്കാറിനും വിഎസിനും ഒരേപോലെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് എ.ജി.യോട് മുഖ്യന്ത്രി വിശദീകരണം ചോദിച്ചത്. ചീഫ് സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദമായ ചര്‍ച്ച നടത്തിയശേഷമാണ് എ.ജി.യോട് വിശദീകരണം ചോദിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുത്തതെന്ന് അറിയുന്നു.

സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചാണ് തച്ചങ്കരി വിദേശ യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി തയ്യാറാക്കിയ മറുപടി പത്രികയില്‍ പറയുന്നു. ചീഫ് സെക്രട്ടറിക്ക് നല്‍കിയ മറുപടിയിലും തച്ചങ്കരി സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+