ഞാന്‍ കളവൊന്നും ചെയ്തിട്ടില്ല: ശശി തരൂര്‍

എം പി സ്ഥാനം രാജി വച്ച് ഞാന്‍ ഓടിപ്പോവുമെന്ന് ചിലര്‍ പ്രചരിപ്പിയ്ക്കുന്നുണ്ട്. അങ്ങനെ പോകാന്‍ ഉദ്ദേശിക്കുന്നില്ല- തരൂര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് തരൂരിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് തരൂര്‍ വിമാനമിറങ്ങിയത്. തിരുവനന്തപുരം ഡിസിസി യുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
വിവിധ സംഘടനകളും ഇന്റര്‍നെറ്റ് കൂട്ടായ്മകളും ക്രിക്കറ്റ് പ്രേമികളും തരൂരിനെ സ്വീകരിക്കാനെത്തിയിരുന്നു. പുഷ്പവൃഷ്ടി നടത്തിയും പൂച്ചെണ്ടുകള്‍ നല്‍കിയുമാണ് അനുകൂലികള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
സപ്പര്‍ട്ട് ശശി തരൂര്‍ എന്നെടുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും അനുയായികള്‍ രംഗം കൊഴുപ്പിച്ചു.












Click it and Unblock the Notifications