പാക് ആരാധകര്‍ സാനിയയെ കൈവച്ചു

ആരാധകരുടെ ഉന്തും തള്ളും കാരണം സാനിയ ഒരുഘട്ടത്തില്‍ പൊട്ടിക്കരയുകവരെ ചെയ്തുവത്രേ. സാനിയയുടെ ശരീരത്തിലെ പലയിടങ്ങളിലും ആരാധകരുടെ കൈ പതിഞ്ഞതായിട്ടാണ് വിവരം. ഇതിനിടെ സാനിയയെ അനുഗമിക്കുന്ന അമ്മ നസീമയെും ആരാധകര്‍ വെറുതെവിട്ടില്ലത്രേ, ഇവര്‍ക്കും കിട്ടി ആരാധകരുടെ ഇടി.
ഹോട്ടല്‍ ലോബിയില്‍ തിങ്ങി നിറഞ്ഞ ആരാധകരുടെ ഉന്തും തള്ളും അസഹനീയമായപ്പോള്‍ ഷൊയൈബ് അസ്വസ്ഥനായി. സാനിയയുടെ കണ്ണു നിറഞ്ഞു. ഹോട്ടലിലെ ഇടനാഴി പോലും ആരാധകരെ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. ഇതിനിടെ ആരാധകരുടെ തള്ളലില്‍ വീഴാന്‍ പോയ സാനിയയെ ഷൊയൈബ് കൈകള്‍ കൊണ്ട് താങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
ഇതോടെ സകനിയന്ത്രണവും വിട്ട് സാനിയ പൊട്ടിക്കരഞ്ഞു. പിന്നീട് അമ്മയുടെ ചുമലില്‍ തലചായ്ച്ചാണ് താരം നടന്നത്. ഒടുവില്‍ ഹോട്ടല്‍ മുറിയിലെത്തിയപ്പോഴാണ് എല്ലാവരും രക്ഷപ്പെട്ടത്. സംഭവം നാണക്കേടായതോടെ എല്ലാം ആരാധകരുടെ ചുമലില്‍ ചാരി രക്ഷപ്പെടനാണ് ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചത്.
സാനിയയെയും ഷൊയൈബിനെയും സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നെന്നും എന്നാല്‍ ആരാധകര്‍ അനിയന്ത്രിതമായി തള്ളിക്കയറിയതാണ് വിനയാതെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയൊടെയാണ് സാനിയയും ഷൊയൈബും പാകിസ്ഥാനില്‍ വിമാനമിറങ്ങിയത്. ശനിയാഴ്ച ഹോട്ടലില്‍ത്തന്നെ തങ്ങിയശേഷം ഇരുവരും ഞായറാഴ്ച ഷൊയൈബിന്റെ ജന്‍മനാടായ സിയാല്‍കോട്ടില്‍ ഒരുക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കും. ഇതിനുശേഷം ഷൊയൈബിന്റെ വീട്ടിലേക്ക് പോവും.












Click it and Unblock the Notifications