കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പിസം: കോണ്‍ഗ്രസിന് ആന്റണിയുടെ താക്കീത്

  • By Lakshmi
Google Oneindia Malayalam News

AK Antony
കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി രംഗത്ത്.

രക്ഷപ്പെടണോ? നശിയ്ക്കണോ? എന്ന് കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് തീരുമാനിയ്ക്കാം. കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നിന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. ഇതു വേണോ എന്ന് കേരളത്തിലെ നേതാക്കളാണ് തീരുമാനിയ്‌ക്കേണ്ട്ത്- ആന്റണി പറഞ്ഞു.

കൊച്ചിയില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

ദില്ലിയിലുള്ള എനിയ്ക്ക് കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടാനാവില്ല. അതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതാണ് എല്ലാവര്‍ക്കും നല്ലത്.

സംഘടനാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിലെ വിവിധ ചേരികള്‍ വ്യാപകമായി ഗ്രൂപ്പ് യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രസ്താവന.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, തലേക്കുന്നില്‍ ബഷീര്‍, മന്ത്രി കെ.വി. തോമസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആന്റണി ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിക്കു ഗുണകരമാവില്ലെന്നു പ്രവര്‍ത്തകര്‍ക്കു താക്കീതു നല്‍കിയത്. രാഷ്ട്രീയ പ്രവര്‍ത്തനശൈലിക്കു മാറ്റംവന്നതായി അദ്ദേഹം പറഞ്ഞു.

കായികബലംകൊണ്ട് ജനമനസുകളെ കീഴടക്കാന്‍ കഴിയില്ല. അതിനുള്ള പ്രധാന ആയുധം ആശയപ്രചാരണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ക്കു സാംസ്‌കാരിക പ്രവര്‍ത്തനവും എഴുത്തും വായനയും ഉണ്ടായിരുന്നു.

പിന്നീട് അതിനു മാറ്റംവന്നു. എഴുത്തും വായനയുമില്ലാത്തവരുടെ പാര്‍ട്ടിയാണെന്ന് ആക്ഷേപമുണ്ടായി. ഒരു ചീത്തപ്പേരു വീണാല്‍ അതു മാറ്റാന്‍ ബുദ്ധിമുട്ടാണ്- അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയും വയലാര്‍ രവിയും മറ്റും നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പാണ് ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ മുന്നിലുള്ളത്. ഉമ്മന്‍ ചാണ്ടി വിഭാഗത്തിനെതിരെയാണ് ഇവരുടെ നീക്കങ്ങള്‍.

ഇതേസമയം ഉമ്മന്‍ ചാണ്ടി കെ കരുണാകരനെ കൂട്ടുപിടിച്ച് എതിര്‍ ചേരിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X