സിപിഎം നേതാവ് മാനഭംഗക്കേസില്‍
കണ്ണൂര്‍: സിപിഎം നേതാവിനെതിരെ മാനഭംഗക്കേസ്. സിപിഎം നുച്യാട് ബ്രാഞ്ച് സെക്രട്ടറി മനോഹരനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വീട്ടമ്മയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന ചെയ്തെന്നാണ് പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം ഉളിക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
വീട്ടമ്മ മട്ടന്നൂര്‍ കോടതിയില്‍ നല്കിയ പരാതിയിലാണ് നടപടി. വീട്ടമ്മയും കുടുംബവും 2009 ജനവരി മുതല്‍ നുച്യാട് വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ഇവരുടെ ഭര്‍ത്താവിനെ വനം വകുപ്പിന്റെ കേസില്‍ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തിരുന്നു. അയല്‍പക്കക്കാരനായ മനോഹരനാണ് ഇയാളെ ജാമ്യത്തില്‍ ഇറങ്ങാന്‍ സഹായിച്ചത്.
ഭര്‍ത്താവ് വീട്ടിലില്ലാത്ത ദിവസങ്ങളില്‍ മനോഹരന്റെ വീട്ടിലാണ് വീട്ടമ്മ രാത്രി ഉറങ്ങിയിരുന്നത്.അവിടെവെച്ച് പ്രതി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ്് പരാതി.
പിന്നീട് പലപ്പോഴും ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്തും ഇതാവര്‍ത്തിച്ചുവെന്നും കാര്യം പുറത്തുഫറഞ്ഞാല്‍ തന്നെയും ഭര്‍ത്താവിനെയും കൊന്നുകളയുമെന്ന് മനോഹരന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications