Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനാഥിന്റേത് ആത്മഹത്യയല്ലെന്ന് സഹോദരന്‍

Srinath
തിരുവനന്തപുരം: നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തതതാണെന്ന് കരുതുന്നില്ലെന്ന് സഹോദരന്‍ സത്യനാഥ്. ശ്രീനാഥിന്റെ അമ്മ കമലാദേവിയും മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

ശ്രീനാഥ് ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതാന്‍ കഴിയില്ല. അതിന് തക്ക പ്രശ്‌നങ്ങള്‍ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. അദ്ദേഹത്തെ ആരോ ചതിച്ചതാണ്. അതല്ലെങ്കില്‍ ഇതിനിടയില്‍ മറ്റെന്തോ സംഭവിച്ചിട്ടുണ്ട്- സത്യനാഥ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ടു ദിവസം മുമ്പുവരെ ജോലിചെയ്ത ഒരാള്‍ പെട്ടെന്ന് ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന് അറിയില്ല. അക്കാര്യം വ്യക്തമാക്കാന്‍ ശിക്കാര്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ തയ്യാറാകണം- അദ്ദേഹം ആവശ്യപ്പെട്ടു.

മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും നിവേദനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഹോട്ടല്‍ മുറിയില്‍ കൈഞരമ്പ് മുറിച്ച് മരിച്ച നിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+