കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ സത്യത്തെ ഭയക്കുന്നു: മോഡി

  • By Super
Google Oneindia Malayalam News

Lalit Modi
മുംബൈ: ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ലളിത് മോഡി ബിസിസിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.

ബിസിസിഐ സത്യത്തെ ഭയപ്പെടുന്നതു കൊണ്ടാണോ തന്നെ ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതും, പിന്നീട് സസ്‌പെന്‍ഡ്‌ചെയ്തതെന്നുമാണ് മോഡിയുടെ ചോദ്യം.

എപിഎല്‍ ഭരണസമിതിയോഗത്തിന് കുറച്ചു മണിക്കൂറൂകള്‍ മാത്രമാണ ബാക്കിയുള്ളത്. അതിനിടയില്‍ എന്തുകൊണ്ടാണ് എന്നെ പുറത്താക്കിയതെന്ന് അറിയില്ല. ഐപിഎല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഒരാള്‍ എങ്ങനെയാണ് അതിന് ശ്രമിക്കുകയെന്ന് മോഡി മറുചോദ്യം ചോദിച്ചു.

അതേസമയം തന്റെ ഊഴം വരുന്നതു വരെ കാത്തിരിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന് ആരാഞ്ഞപ്പോള്‍ ഒന്നും പറയാനില്ല ) എന്ന് പറഞ്ഞ് മോഡി ഒഴിഞ്ഞുമാറി.

തിങ്കളാഴ്ച നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ മോഡിയ്‌ക്കെതിരെയുള്ള കുറ്റപത്രമായിരിക്കും ബിസിസിഐ തയ്യാറാക്കുക.

ഐപിഎല്ലിന്റെ സംപ്രേഷണാവകാശം നല്‍കിയതിലെ അപാകത, ഐപിഎല്‍ ഫ്രാഞ്ചെസികളില്‍ മോഡിയ്ക്കും, മോഡിയുടെ ബന്ധുക്കള്‍ക്കുമുള്ള ഓഹരി പങ്കാളിത്തം, ടീമുകളെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങള്‍ ട്വിറ്ററിലുടെ വെളിപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങള്‍ എല്ലാം തന്നെ മോഡിയെ പ്രതിക്കൂട്ടിലാക്കാന്‍ ബിസിസിഐ പ്രയോഗിക്കുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X