Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സമരത്തിന്റെ നാലാം ദിവസമായ തിങ്കളാഴ്ച ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാനുള്ള ആശുപത്രി സംരക്ഷണനിയമം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്്.

മെഡിക്കല്‍ കോളജിനുള്ള സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഞായറാഴ്ച വീണ്ടും ഡോക്ടര്‍ക്കു നേരെ ആക്രമണമുണ്ടായതിനോട് പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കഴാഴ്ച ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുകയാണ്.

പിജി വിദ്യാര്‍ത്ഥികളെ രോഗികളുടെ ബന്ധുക്കള്‍ ആക്രമിക്കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിട്ടും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+