Get Updates
Get notified of breaking news, exclusive insights, and must-see stories!

സീനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമരം തുടങ്ങി. ചൊവ്വാഴ്ച മുതല്‍ സമരം സംസ്ഥാന വ്യാപകമാക്കുന്നതിനു മുന്നോടിയായി തിങ്കളാഴ്ച സംസ്ഥാന വ്യാപമായി മെഡിക്കല്‍ കോളജുകളില്‍ കരിദിനം ആചരിക്കുകയാണ്.

ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് സീനിയര്‍ ഡോക്ടര്‍മാരും സമരം തുടങ്ങിയത്. ഞായറാഴ്ച മരിച്ച ഒരു രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചതും സമരത്തിന് കാരണമയി. ഇതില്‍ പ്രതിഷേധിച്ചുകൂടിയാണ് കരിദിനം ആചരിക്കുന്നത്.

ഇതോടെ തിങ്കളാഴ്ചമുതല്‍ മെഡിക്കല്‍ കോളെജില്‍ എത്തുന്ന ജനങ്ങള്‍ വലയുമെന്നുറപ്പായി.

മൂന്നാം ദിവസമായിരുന്ന ഞായറാഴ്ചയും സമരം മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഞായറാഴ്ച ആയതിനാല്‍ ഒ.പി. ഇല്ലായിരുന്നെങ്കിലും അത്യാഹിതവിഭാഗത്തില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.

വ്യാഴാഴ്ച രാത്രി മുതല്‍ തുടങ്ങിയ പി.ജി. വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും സമരം പിന്‍വലിക്കാന്‍ ആശുപത്രിയധികൃതര്‍ നടത്തുന്ന ചര്‍ച്ചകള്‍ അല്ലാതെ സര്‍ക്കാര്‍തലത്തില്‍ നിന്നുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

വ്യാഴാഴ്ച ജൂനിയര്‍ ഡോക്ടര്‍ക്കുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് രണ്ടുപേരുടെ പരാതികള്‍ കേസ്സാക്കുക മാത്രമാണ് ചെയ്തത്. ആദ്യ ആക്രമണത്തില്‍ പ്രതിയെന്ന് ആരോപിക്കുന്നയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.

ഇതിനിടെയാണ് രണ്ടാമത്തെ ആക്രമണസംഭവം ഞായറാഴ്ച ഉണ്ടായത്. ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാരോപിച്ച് ബന്ധുക്കള്‍ വാര്‍ഡില്‍ നടത്തിയ അക്രമത്തിലാണ് സീനിയര്‍ റസിഡന്റ് ഡോക്ടര്‍ അനൂപിന് പരിക്കേറ്റത്.

അടുത്തിടെയായി ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാന്‍ ആശുത്രി സംരക്ഷണനിയമം സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ഐ.എം.എയും കെജിഎംസിടിഎയും ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+