കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്കാരിയുടെ ബൂബ്‌ക്വേക്ക് കാംപെയിന്‍

  • By Super
Google Oneindia Malayalam News

ദുബയ്: സ്ത്രീകള്‍ മാന്യമായി വസ്ത്രംധരിക്കാതിരിക്കുകയും അതുവഴി പുരുഷന്മാര്‍ വഴിതെറ്റുകയും ചെയ്യുന്നതുകൊണ്ടാണ് ഭൂചലനം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്നതെന്ന് പറഞ്ഞ പ്രഭാഷകന് മറുപടിയുമായി ഫേസ് ബുക്കിലൂടെ ബൂബ്‌ക്വേക്ക് കാംപെയിന്‍.

ക്വാജതെഇസ്ലാം കാസിം സിദ്ദിഖിയാണ് അടുത്തിടെ ടെഹ്‌റാനില്‍ നടത്തിയ മതപ്രഭാഷണത്തില്‍ സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. തല മുതല്‍ പാദം വരെ മൂടി വേണം സ്ത്രീകള്‍ നടക്കാനെന്ന ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി യുവതലമുറയിലെ സ്ത്രീകള്‍ നടക്കുന്നുണ്ടെന്നും ഇത് 8.5ദശലക്ഷത്തോളം വരുന്ന ടെഹ്‌റാന്‍ നിവാസികളുടെ ജീവന് ഭീഷണിയാകുമെന്നുമാണ് സിദ്ദിഖി പറഞ്ഞത്.

സിദ്ദിഖിയുടെ വാദത്തിന് ശാസ്ത്രീയാടിത്തറയില്ലെന്ന് തെളിയിക്കാന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയായ ജന്നിഫര്‍ മക് ക്രയിറ്റ് ഫേസ് ബുക്കിലൂടെ ബൂബ്‌സ്‌ക്വേക്ക് ക്യാമ്പയിന്‍ നടത്തിയത്. 30,000ത്തോളം ആളുകളാണ് മക് ക്രയിറ്റിന് പിന്തുണ നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 26ന് ബൂബ്‌ക്വേക്ക് ഡേ ആയി ആചരിച്ച് കൊണ്ട് മാറിടങ്ങള്‍ അത്യാവശ്യം കാണാവുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമെന്നാണ് മക് ക്രയിറ്റ് പറഞ്ഞത്.

കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ച് കൊണ്ട് ഭൂമി കുലുങ്ങുന്നില്ല എന്ന് തെളിയിക്കണമെന്നാണ് മക് ക്രയിറ്റ് ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മാറിടങ്ങളുടെ അതിന്ദ്രീയശക്തി ഇതിലൂടെ തങ്ങള്‍ വെളിവാക്കുമെന്നും മക് ക്രയിറ്റ് വെല്ലുവിളിക്കുന്നു.

വസ്ത്രധാരണം ശരിയായ വിധമല്ലാത്തതിനാല്‍ പുരുഷന്മാര്‍ സ്ത്രീകളാല്‍ ആകര്‍ഷിക്കപ്പെടുകുയം ഇത് വിവാഹേതര ബന്ധങ്ങള്‍ പെരുകാന്‍ കാരണമാവുകയും ചെയ്യുന്നുവെന്നാണ് സിദ്ദിഖിയുടെ അവകാശവാദം. ലൈംഗികഅരാജകത്വമുണ്ടാകുന്നതിനാല്‍ ഭൂചലനം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X