വിവാഹ വിരുന്ന്: മൂന്നരക്കോടി വേണമെന്ന് ഷോയിബ്

പാകിസ്താനിലെ സിയാല്‍കോട്ടില്‍ വെച്ച് നടന്ന വിവാഹ വിരുന്ന് ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്യാനാണ് ഷൊയബ് മൂന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. പണം നല്കിയ ചാനലിനെ ഒഴിച്ച് ബാക്കിയുള്ളവരെ ചടങ്ങില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചടങ്ങില്‍ ഷൊയബിന്റെ കുടുംബാംഗങ്ങളെല്ലാം പങ്കെടുത്തിരുന്നു വിവാദങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്‍പതിനാണ് ടെന്നീസ് താരം സാനിയ മിര്‍സ പാക് ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചത്.
വിവാഹ സല്‍ക്കാരത്തിന്റെ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശത്തിനായി രണ്ട് ടെലിവിഷന്‍ ചാനലുകളുമായി മാലിക് ചര്‍ച്ച നടത്തിവരികയാണെന്നും ഇതുവരെ കരാറില്‍ എത്തായാനിട്ടില്ലെന്ന് ഒരു പാക് ടി വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഷൊയൈബിന്റെ വിവാഹ സല്‍ക്കാരത്തില്‍ എല്ലാ മാധ്യമങ്ങളെയും പങ്കെടുപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ഇമ്രാന് സഫര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനിലെത്തിയ ശേഷം സാനിയയും ഷൊയൈബും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിട്ടില്ല. ഒരു ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുമായി കരാര്‍ ഉള്ളതിനാലാണ് സാനിയ അഭിമുഖങ്ങള്‍ നല്‍കാത്തതെന്നാണ് വിശദീകരണം.
അതേസമയം 27 ന്് നടക്കുന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി സാനിയയുടെ കുടുംബാംഗങ്ങള്‍ പാകിസ്ഥാനിലെത്തിയിട്ടുണ്ട്. സാനിയയുടെ പിതാവ് ഇമ്രാന് മിര്‍സ, സഹോദരി അരും മിര്‍സ മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പാകിസ്ഥാനിലെത്തിയത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications