കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖണ്ഡനോപക്ഷേപം: സര്‍ക്കാറിന് ബിഎസ്പി പിന്തുണ

  • By Lakshmi
Google Oneindia Malayalam News

Mayawati
ദില്ലി: പ്രതിപക്ഷത്തിന്റെ ഖണ്ഡനോപക്ഷേപ ഭീഷണയില്‍ നിന്നും സര്‍ക്കാറിനെ രക്ഷിക്കാന്‍ ബിഎസ്പി നേതാവ് മായാവതി. ഖണ്ഡനോപക്ഷേപത്തെ എതിര്‍ത്ത് വോട്ടു ചെയ്യുമെന്ന് മായാവതി പ്രഖ്യാപിച്ചു.

ഉതോടെ ഖണ്ഡന പ്രതിസന്ധിയില്‍ നിന്നും സര്‍ക്കാറിന് പൂര്‍ണമായി രക്ഷപ്പെടാന്‍ വഴിതെളിഞ്ഞു. വര്‍ഗീയകക്ഷികളെ അകറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് മന്‍മോഹന്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതെന്ന് മായാവതി പറഞ്ഞു.

ഖണ്ഡന പ്രമേയത്തില്‍ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് യുപിഎ സര്‍ക്കാര്‍ ബിഎസ്പിയുടെ സഹായം തേടിയിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മായാവതിയ്ക്ക് അനുകൂലമയാ നിലപാട് സ്വീകരിച്ചാണ് കോണ്‍ഗ്രസ് അവരുടെ പിന്തുണ ഉറപ്പാക്കിയത്.

അനധികൃത സ്വത്തുകേസ് പിന്‍വലിക്കണമെന്ന മായാവതിയുടെ അപേക്ഷ പരിഗണനയിലാണെന്നു സിബിഐ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.ബിഎസ്പി സര്‍ക്കാറിനെ പിന്തണയ്ക്കുമെന്നായതോടെ ഈ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യം കിട്ടിക്കഴിഞ്ഞു.

യുപിഎ സര്‍ക്കാരിനു പുറമേനിന്നു നല്‍കുന്ന പിന്തുണ തുടരുകയാണെന്നും ധനകാര്യബില്‍ പോലെ നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാരിനെ തുണയ്ക്കുമെന്നും ബിഎസ്പിയുടെ ലോക്‌സഭാ നേതാവ് ധാരാസിംഗ് ചൗഹാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.

അവശ്യവസ്തുക്കളുടെ വിലവര്‍ധനയ്ക്ക് ഇടയാക്കിയ ഇന്ധനവിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും ഇടതുപക്ഷം നേതൃത്വം നല്‍കുന്ന 13 പാര്‍ട്ടികളുടെ സഖ്യവും ധനകാര്യ ബില്ലിനെതിരേ ഖണ്ഡനോപക്ഷേപം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ധനബില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് 21 ലോക്‌സഭാംഗങ്ങളുള്ള ബിഎസ്പിയുടെ പിന്തുണ ഉറപ്പാക്കിയത്. പ്രതിപക്ഷനിര ഒരുമിച്ചാല്‍ 238 അംഗങ്ങളാകും. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ യുപിഎയ്ക്ക് 265 പേരുടെ പിന്തുണയാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X