മോഡി ഭീഷണപ്പെടുത്തിയെന്ന് റോണ്‍ഡിവൂ
മുംബൈ: സസ്‌പെന്റ് ചെയ്യപ്പെട്ട ലളിത് മോഡിയ്‌ക്കെതിരെ കൊച്ചി ഐപിഎല്‍ ടീം ഉടമസ്ഥരായ റോണ്‍ഡിവൂ വീണ്ടും പരാതി നല്‍കി.
കേരളത്തിലെ ഐപിഎല്‍ ടീമിന് ഹോംഗ്രൗണ്ടായി കൊച്ചി അനുവദിക്കില്ലെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎല്‍ തലവന്‍ ലളിത് മോഡി ഭീഷണിപ്പെടുത്തിയതായി റൊണ്‍ഡേവു കണ്‍സോര്‍ഷ്യം ബിസിസിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കൊച്ചി ടീമിനെ അട്ടിമറിക്കാനാണ് മോഡി തുടക്കം മുതല്‍ ശ്രമിച്ചത്. മികച്ച കളിക്കാരെ നിലവിലുള്ള ഫ്രാഞ്ചൈസികളില്‍ നിലനിര്‍ത്തുമെന്നും അതുവഴി കൊച്ചി ടീമിന് മികച്ച കളിക്കാരെ ലഭ്യമാക്കില്ലെന്നും മോഡി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് 15 ദിവസത്തിനം മറുപടി നല്‍കാന്‍ മോഡിയോട് ബിസിസിഐ നിര്‍ദ്ദേശിചച്ചിട്ടുണ്ട്.
തിങ്കളാഴ്ച ചേര്‍ന്ന ബിസിസിഐ ഭരണസമിതി യോഗമാണ് മോഡിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications