നിത്യാനന്ദയുടെ ആശ്രമത്തില്‍ എല്‍ടിടിഇ സിഡി

ബിദദിയിലുള്ള ആശ്രമത്തില്‍ പരിശോധന നടത്തിയ വനം വകുപ്പ് അധികൃതര്‍ക്കാണ് എല്‍ടിടിഇ സിഡി ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ ലഭിച്ചെന്നാണ് വിവരം.
റെയ്ഡില്‍ കടുവത്തോല്‍ ഉല്‍പ്പെടെയുള്ള ഒട്ടേറെ വനവിഭവങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. എല്‍ടിടിഇ സിഡിയെക്കുറഇച്ച് വിശദമായ അന്വേഷണം നടന്നുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
നിത്യാനന്ദയെ രണ്ടുദിവസത്തേക്കു കൂടി കര്‍ണാടക സിഐഡി വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാള്‍ക്കൊപ്പം പിടിയിലായ അനുയായി നിത്യ ഭക്താനന്ദയെ ( സീലം റെഡ്ഡി) 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
നിത്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിക്കുന്നവരുടെ മൊഴികള്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലെന്നു പൊലീസ് കോടതിയെ അറിയിച്ചു.












Click it and Unblock the Notifications