Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഞ്ചുവേദന: നിത്യാനന്ദ ആശുപത്രിയില്‍

Nithyananda
ബാംഗ്ലൂര്‍: വിവാദ സിഡിയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് പിടിയിലായ സ്വാമി നിത്യാനന്ദയെ നെഞ്ചുവേദനയെത്തുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാംഗ്ലൂരിലെ ബന്നാര്‍ഗട്ട റോഡിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് സ്വാമിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാമനഗരം മജിസ്‌ട്രേറ്റ് കോടതി സ്വാമിയെ രണ്ട് ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.

ഇതിനിടെ നിത്യാനന്ദയെ ചോദ്യം ചെയ്യുന്നത് സിഐഡികള്‍ക്ക് തലവേദനയാകുന്നു. മിക്കവാറും സമയത്ത് ധ്യാനത്തിലിരിക്കുന്ന നിത്യാനന്ദ ചോദ്യങ്ങളോട് പലപ്പോഴും പ്രതികരിക്കുന്നില്ലത്രേ.

മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിനിടയില്‍ ഒന്നോ രണ്ടോ തവണമാത്രമാണ് സ്വാമി ഉരിയാടുന്നതെന്നാണ് സിഐഡികളുടെ പരാതി.

എന്നാല്‍ സ്വാമി വെളിപ്പെടുത്തിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്നകാര്യം ഇവര്‍ ഇതേവരെ പുറത്തുവിട്ടിട്ടില്ല.

ആശ്രമം കേന്ദ്രീകരിച്ച് അശ്ലീലപ്രവര്‍ത്തനങ്ങള്‍ നടത്തിയതുപോലെതന്നെ വന്‍ കള്ളക്കടത്തും നിത്യാനന്ദ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ നിന്നും സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിയിട്ടുണ്ടെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+